Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In AC Room

എസി മുറിയിൽ മൂട്ടകടി; ഹോട്ടലിന് 30,000 രൂപ പിഴ

കാ​​സ​​ർ​​ഗോ​​ഡ്: ഹോ​​ട്ട​​ലി​​ലെ എ​​സി മു​​റി​​യി​​ൽ താ​​മ​​സി​​ച്ച കു​​ടും​​ബ​​ത്തി​​നു മൂ​​ട്ട​​ക​​ടി​​യേ​​റ്റ സം​​ഭ​​വ​​ത്തി​​ൽ 30,000 രൂ​​പ പി​​ഴ വി​​ധി​​ച്ച് ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ൻ. ക​​യ്യൂ​​ർ സ്വ​​ദേ​​ശി വാ​​സു​​ദേ​​വ കോ​​ണൂ​​രാ​​യ​​ർ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ലാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ രൂ​​പ്‌​​മ​​ഹ​​ൽ ഹോ​​ട്ട​​ലി​​നു പി​​ഴ വി​​ധി​​ച്ച​​ത്.

കേ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​പ​​ഭോ​​ക്തൃ ക​​മ്മീ​​ഷ​​നി​​ലേ​​ക്ക് മാ​​റ്റ​​ണ​​മെ​​ന്ന് ഹോ​​ട്ട​​ൽ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും അ​​നു​​വ​​ദി​​ച്ചി​​രു​​ന്നി​​ല്ല. ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ. ​​കൃ​​ഷ്ണ​​ൻ, അം​​ഗം കെ.​​ജി. ബീ​​ന എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചാ​​ണു വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

പ​​ദ്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ദ​​ർ​​ശ​​ന​​ത്തി​​നും ബ​​ന്ധു​​വി​​ന്‍റെ ക​​ല്യാ​​ണം കൂ​​ടാ​​നു​​മാ​​യി 2024 ഓ​​ഗ​​സ്റ്റ് 26നാ​​ണ് വാ​​സു​​ദേ​​വ​​യും കു​​ടും​​ബ​​വും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി ഹോ​​ട്ട​​ലി​​ൽ മു​​റി​​യെ​​ടു​​ത്ത​​ത്. വാ​​സു​​ദേ​​വ​​യു​​ടെ മ​​ക​​ൾ ആ​​ശ​​യു​​ടെ പേ​​രി​​ലാ​​ണു നാ​​ലു കി​​ട​​ക്ക​​ക​​ളു​​ള്ള എ​​സി മു​​റി മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​തി​​നാ​​യി 3,500 രൂ​​പ ഗൂ​​ഗി​​ൾ പേ ​​വ​​ഴി അ​​ട​​ച്ചി​​രു​​ന്നു.

ജി​​ല്ല​​യി​​ൽ​​നി​​ന്നു ദീ​​ർ​​ഘ​​ദൂ​​രം യാ​​ത്ര​​ചെ​​യ്ത് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി​​യ കു​​ടും​​ബ​​ത്തി​​നു കി​​ട​​ക്ക​​ക​​ളി​​ലെ മൂ​​ട്ട​​കാ​​ര​​ണം ഉ​​റ​​ങ്ങാ​​ൻ​​പോ​​ലും ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന് പ​​രാ​​തി​​യി​​ൽ പ​​റ​​ഞ്ഞു. കു​​ട്ടി​​ക​​ള​​ട​​ക്ക​​മു​​ള്ള കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു ശ​​രീ​​ര​​ത്തി​​ൽ ക​​ടു​​ത്ത ചൊ​​റി​​ച്ചി​​ലും ചു​​വ​​ന്നു ത​​ടി​​ച്ച പാ​​ടു​​ക​​ളും ഉ​​ണ്ടാ​​യി. ഇ​​ക്കാ​​ര്യം ഹോ​​ട്ട​​ലി​​ലെ റി​​സ​​പ്‌​​ഷ​​നി​​ൽ അ​​റി​​യി​​ച്ച​​പ്പോ​​ൾ കൊ​​തു​​ക് ക​​ടി​​ച്ച​​താ​​കാ​​മെ​​ന്ന നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​മാ​​യ മ​​റു​​പ​​ടി​​യാ​​ണു ല​​ഭി​​ച്ച​​തെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​ഞ്ഞു.

തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. മൂ​​ട്ട​​യു​​ടെ ക​​ടി​​യേ​​റ്റ​​തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​ണ് ഇ​​വ​​രി​​ലു​​ള്ള​​തെ​​ന്ന് ഇ​​വ​​രെ പ​​രി​​ശോ​​ധി​​ച്ച ഡോ. ​​മ​​ഹേ​​ഷ് കു​​മാ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. തി​​രി​​കെ നാ​​ട്ടി​​ലെ​​ത്തി​​യ​​തി​​നു ശേ​​ഷ​​മാ​​ണ് ഇ​​വ​​ർ കാ​​ഞ്ഞ​​ങ്ങാ​​ട്ടെ അ​​ഡ്വ. എ. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖേ​​ന ഉ​​പ​​ഭോ​​ക്തൃ ക​​മ്മീ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

പ​​രാ​​തി​​ക്കാ​​ര​​ൻ ഹാ​​ജ​​രാ​​ക്കി​​യ മെ​​ഡി​​ക്ക​​ൽ കാ​​ർ​​ഡ്, ലാ​​ബ് പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ, മ​​രു​​ന്നു​​ക​​ളു​​ടെ ബി​​ല്ലു​​ക​​ൾ എ​​ന്നി​​വ കേ​​സി​​ലെ നി​​ർ​​ണാ​​യ​​ക തെ​​ളി​​വു​​ക​​ളാ​​യി ക​​മ്മീ​​ഷ​​ൻ അം​​ഗീ​​ക​​രി​​ച്ചു. പ​​ണം വാ​​ങ്ങി താ​​മ​​സ​​സൗ​​ക​​ര്യം ന​​ൽ​​കു​​ന്ന സ്ഥാ​​പ​​ന​​മെ​​ന്ന നി​​ല​​യി​​ൽ ഉ​​പ​​ഭോ​​ക്താ​​വി​​ന് വൃ​​ത്തി​​യു​​ള്ള​​തും സു​​ര​​ക്ഷി​​ത​​വു​​മാ​​യ അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കേ​​ണ്ട​​ത് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണെ​​ന്ന് ക​​മ്മീ​​ഷ​​ൻ വി​​ല​​യി​​രു​​ത്തി.

Latest News

Corehub Up